ചാനല്‍ തമ്ബുരാക്കന്മാര്‍ അയ്യപ്പഭക്തരെ അവഹേളിക്കരുതെന്ന് എംടി രമേശ്

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനത്തില്‍ അയ്യപ്പഭക്തന്മാരെ അവഹേളിക്കുന്ന ചാനല്‍ തമ്ബുരാക്കന്മാരെ വിമര്‍ശിച്ച്‌ ബിജെപി നേതാവ് എം ടി രമേശ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. നടപ്പന്തല്‍ വരെ യുവതികളെ അനുധാവനം ചെയ്ത റിപ്പോര്‍ട്ടര്‍മാരുടെ ആവേശം അവര്‍ തിരിച്ചിറങ്ങുമ്ബോള്‍ നിരാശയായി മാറുന്നത് കേരളം കാണുകയാണെന്നും എംടി രമേശ് ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

തുലാമാസ പൂജയ്ക്കായ് നട തുറന്ന് മൂന്ന് ദിനം പിന്നിട്ടിരിക്കുന്നു. സംഘര്‍ഷഭരിതമായിരുന്നു ഈ ദിനങ്ങളത്രയു൦.ലോകത്തെമ്ബാടുമുള്ള അയ്യപ്പഭക്തര്‍ ആശങ്കയുടെയു൦ ആത്മ സംഘര്‍ഷത്തന്റെയു൦ മുള്‍മുനയിലാണ്.നൂറ്റാണ്ടുകളായി തുടര്‍ന്നു വരുന്ന ആചാരങ്ങളെയു൦ അനുഷ്ഠാനങ്ങളെയു൦ എന്തു വിലകൊടുത്തു൦ ഇല്ലാതാക്കുമെന്ന് വെല്ലുവിളിക്കുന്ന ഭരണകൂടം ഒരു ഭാഗത്ത്.വിശ്വാസത്തെ മുറുകെ പിടിച്ച്‌ ശരണമന്ത്രത്തില്‍ മാത്രം അഭയം കണ്ടെത്തിയ അയ്യപ്പഭക്തര്‍ മറുഭാഗത്ത്.

ശബരിമലയില്‍ വിശ്വാസത്തെ വെല്ലുവിളിച്ചെത്തുന്ന യുവതികള്‍ക്ക് അകമ്ബടി സേവിക്കുന്ന പോലീസുദ്യോഗസ്ഥര്‍ ഒരു ഭാഗത്ത്.വീടുകളില്‍ കത്തിച്ച നിലവിളക്കിനു മുന്‍പില്‍ നിറകണ്ണുകളോടെ കൈകൂപ്പി ശരണം വിളിക്കുന്ന കോടിക്കണക്കിനു സ്ത്രീകള്‍ മറുഭാഗത്ത്.

ഇതൊന്നും കാണാതെ അയ്യപ്പ ഭക്തരെ അവഹേളിക്കുന്ന ചാനല്‍ തമ്ബുരാക്കന്മാര്‍. പ്രിയപ്പെട്ട മാധ്യമ സുഹൃത്തുക്കളോട് ഒരു കാര്യം പറയട്ടെ.നിങ്ങള്‍ ആര്‍ക്കുവേണ്ടിയാണ് വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത്. നടപ്പന്തല്‍ വരെ യുവതികളെ അനുധാവനം ചെയ്ത റിപ്പോര്‍ട്ടര്‍മാരുടെ ആവേശം അവര്‍ തിരിച്ചിറങ്ങുമ്ബോള്‍ നിരാശയായി മാറുന്നത് കേരളം കണ്ടു. ശബരിമലയിലെ ആചാരങ്ങള്‍ ലംഘിക്കപ്പെടുമ്ബോള്‍ അതില്‍ ആത്മരതി കണ്ടെത്തുന്ന മാധ്യമ സുഹൃത്തുക്കളോട് സഹതാപം മാത്രമേയുള്ളൂ.

നിലക്കലിലും പമ്ബയിലും സന്നിധാനത്തും കണ്ട ചാനല്‍ റിപ്പോര്‍ട്ടര്‍മാരില്‍ പലരും അടുത്ത സുഹൃത്തുക്കളാണ്. നിങ്ങളില്‍ പലരും സ്ഥിരമായി ശബരിമല ദര്‍ശനം നടത്തുന്നവരാണ് എന്ന് എനിക്കറിയാം. വ്രതമെടുത്ത് കെട്ടുനിറച്ച്‌ മല ചവിട്ടി നിങ്ങള്‍ ഇനിയും സന്നിധാനത്ത് പോകുമെങ്കില്‍ ഒരഭ്യര്‍ത്ഥനയേ ഉള്ളൂ..അയ്യപ്പ വിശ്വാസത്തേയും ഭക്തരെയും അവഹേളിക്കാതിരിക്കുക.. സത്യം ലോകത്തോട് പറയാന്‍ ശ്രമിക്കുക…!!

Leave a Reply

Your email address will not be published. Required fields are marked *