പമ്ബ: ശബരിമലയിലേക്ക് വീണ്ടും സ്ത്രീകള്‍. അയ്യപ്പഭക്തരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് പോലീസുകാര്‍ ഇവരെ തിരിച്ചിറക്കി. കര്‍ണാടക സ്വദേശികളായ യുവതികളാണ് മലകയറാന്‍ എത്തിയത്. ഇവരെ നടപ്പന്തലില്‍ വെച്ച് ഭക്തര്‍ തടയുകയായിരുന്നു. ഭക്തര്‍ റോഡിന് കുറുകെ കിടന്ന് പ്രതിഷേധിച്ചതോടെ പോലീസ് യുവതികളെ തിരിച്ചിറക്കുകയായിരുന്നു. യുവാക്കള്‍ക്കൊപ്പമാണ് യുവതികള്‍ ശബരിമലയിലേക്ക് എത്തിയത്. യുവാക്കള്‍ മലകയറുകയും യുവതികളെ പമ്ബയിലെ ഗാര്‍ഡ് റൂമില്‍ എത്തിക്കുകയും ചെയ്‌തു.
അതേസമയം ദര്‍ശനത്തിനെത്തുന്ന യുവതികളെ അനുനയത്തിലൂടെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കുകയൂം, എന്നിട്ടും വാശിപിടിക്കുന്നവരെ സഹായിക്കുകയും ചെയ്യുമെന്നും, പ്രതിഷേധം ഉണ്ടായാല്‍ അവിടെ വെച്ച് തിരിച്ചിറക്കുമെന്നും പോലീസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
