കേ​ര​ളം ന​ന്നാ​വേ​ണ്ട എ​ന്ന​താ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ നി​ല​പാ​ടെ​ന്ന് മു​ഖ്യ​മ​ന്ത്രി

പ്ര​ള​യ ദു​രി​തം നേ​രി​ടു​ന്ന കേ​ര​ളം ന​ന്നാ​വേ​ണ്ട എ​ന്ന​താ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നി​ല​പാ​ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. കേ​ര​ള​ത്തി​ലെ പ്ര​ള​യ ദു​രി​താ​ശ്വാ​സ​ത്തി​നു വി​ദേ​ശ​രാ​ജ്യ​ങ്ങ​ളു​ടെ സ​ഹാ​യം സ്വീ​ക​രി​ക്കു​ന്ന​ത് നി​ഷേ​ധി​ച്ച​ത് അ​തുകൊ​ണ്ടാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ത് കേ​ര​ള​ത്തോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്. കേ​ര​ള​ത്തെ ത​ക​ര്‍​ക്കാ​നാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ശ്ര​മം. കേ​ര​ള​ത്തി​ന്‍റെ സാ​ധ്യ​ത​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ത​ട​യു​ന്നു. കേ​ര​ള​ത്തി​ന് മു​ന്നോ​ട്ടു പോ​കാ​നു​ള്ള അ​വ​സ​ര​മാ​ണ് നി​ഷേ​ധി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റേ​ത് മു​ട്ടാ​പ്പോ​ക്ക് ന​യ​മാ​ണ്. ഇ​ത് ഒ​രു ജ​ന​ത​യു​ടെ നി​ല നി​ല്‍​പ്പി​ന്‍റെ പ്ര​ശ്ന​മാ​ണ്. ഒ​രു ജ​ന​ത​യു​ടെ ഭാ​വി​യെ​യാ​ണു കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ത​ട​യു​ന്ന​ത്. എ​ന്നാ​ല്‍ ആ​ര് ത​ക​ര്‍​ക്കാ​ന്‍ ശ്ര​മി​ച്ചാ​ലും കേ​ര​ള​ത്തി​നു മു​ന്നോ​ട്ടു പോ​യേ പ​റ്റൂ​വെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Leave a Reply

Your email address will not be published. Required fields are marked *