തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന് കേരളത്തോട് പ്രത്യേക നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. വിദേശത്തേക്ക് പോയത് ബിജെപി പറയുന്ന പോലെ യാചിക്കാനല്ല.
മന്ത്രിമാരുടെ വിദേശ സന്ദര്‍നത്തിന് പ്രധാനമന്ത്രി ആദ്യം അനുമതി നല്‍കിയിരുന്നു. കേന്ദ്രത്തിന്റേത് മുട്ടാപ്പോക്ക് നിലപാടാണെന്നും, ഇത് സംസ്ഥാനത്തിനെതിരായ നീക്കമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രത്തിന്റെ നിലപാടിനെതിരെ ജനാധിപത്യ വിശ്വാസികള്‍ ശബ്ദമുയര്‍ത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. യുഎ ഇ സന്ദര്‍ശനം വിജയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
