രഹ്‌ന ഫാത്തിമയ്ക്ക് സ്ഥലം മാറ്റം; എല്ലാം അയ്യപ്പന്‍റെ കടാക്ഷമെന്ന് രഹ്‌ന

കൊച്ചി: ബി എസ് എന്‍ എലില്‍ ജോലി ചെയ്യുന്ന ആക്ടിവിസ്റ്റ് രഹ്‌ന ഫാത്തിമയെ കൊച്ചി ബോട്ട് ജെട്ടി ശാഖയില്‍ നിന്നും സ്ഥലം മാറ്റി. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ രഹ്‌നക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. രഹ്‌ന ശബരിമലയിലെത്തിയത് രാഷ്ട്രീയ ഗൂഢാലോചനകളുടെ ഭാഗമായാണെന്നും ആരോപണം ഉണ്ടായിരുന്നു. വെള്ളിയാഴ്ചയാണ് വന്‍ പോലീസ് സന്നാഹങ്ങളോടെ രഹ്‌ന ഫാത്തിമ മലകയറിയത്. എന്നാല്‍ പതിനെട്ടാം പടിക്ക് സമീപം രഹ്‌നയെ തന്ത്രിമാര്‍ തടയുകയായിരുന്നു. തുടര്‍ന്നുണ്ടായ പ്രതിഷേധത്തില്‍ ദര്‍ശനം നടത്താന്‍ അനുവദിക്കാതെ പിന്തിരിപ്പിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് സ്ഥലം മാറ്റല്‍ നടപടി. രവിപുരം ശാഖയിലാണ് രഹ്‌നയെ സ്ഥലം മാറ്റിയത്.

അയ്യപ്പന്‍റെ അനുഗ്രഹമാണ് തനിക്ക് സ്ഥലം മാറ്റം ലഭിക്കാന്‍ കാരണമായതെന്നും, ഏറെ നാളായി ഇതിനുവേണ്ടി ശ്രമിക്കുകയായിരുന്നുവെന്നും രഹ്‌ന തന്റെ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *