തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് ചര്‍ച്ച നടത്തി. വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന് സ്വതന്ത്ര നിലപാട് എടുക്കാമെന്ന് സുരേന്ദ്രന് അറിയിച്ചു. വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന്റെ നിര്‍ണായക യോഗം അല്പസമയത്തിനകം ചേരും.
അതേസയം, യുവതീപ്രവേശന വിഷയത്തില്‍ മന്ത്രിസഭയില്‍ ഭിന്നാഭിപ്രായമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പുനഃപരിശോധന ഹര്‍ജി നല്‍കില്ലെന്ന ദേവസ്വം ബോര്‍ഡിന്റെ നിലപാട് പരിഹാസ്യമാണ്. സ്ത്രീപ്രവേശനം സാധ്യമാകാത്തത് കേരള വിജയമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ശബരിമല യുവതീപ്രവേശവിധിക്കെതിരെ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജികള്‍ എന്നു പരിഗണിക്കുമെന്ന് സുപ്രീംകോടതി ഇന്ന് തീരുമാനിക്കും. ശബരിമല വിഷയത്തില്‍ പത്തനംതിട്ടയില്‍ സിപിഎമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ ചൊവ്വാഴ്ച മുഖ്യമന്ത്രി സര്‍ക്കാരിന്റെ നിലപാടും വ്യക്തമാക്കുന്നുണ്ട്.
