കോഴിക്കോട്: കളന്തോട് എം.ഇ.എസ് ഹോസ്റ്റലിന്റെ മൂന്നാം നിലയില്‍ നിന്നും താഴേക്ക് ചാടിയ വിദ്യാര്‍ഥിനി മരിച്ചു. മണാശേരി സ്വദേശി മെഹറൂഫിന്റെ മകള്‍ ഹര്‍ഷിദയാണ് മരിച്ചത്. പതിനേഴ് വയസായിരുന്നു.
കഴിഞ്ഞ ദിവസമാണ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ഹര്‍ഷിദ ചാടിയത്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ദിവസങ്ങള്‍ക്ക് ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു.
