കോഴിക്കോട് : സംസ്ഥാനത്തെ തീരക്കടലില്‍ മത്സ്യബന്ധനം നടത്തുന്ന എല്ലാ മത്സ്യബന്ധന ബോട്ടുകളും ഡിസംബര്‍ 31ന് മുമ്പ് ഫിഷറീസ് വകുപ്പില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഫിഷറീസ് അസി: ഡയറക്ടര്‍ അറിയിച്ചു. മത്സ്യ ബന്ധനത്തിന് പോകുന്ന എല്ലാ ബോട്ടുകളും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ലൈസന്‍സും, ഐഡന്റിറ്റി കാര്‍ഡും കരുതണം. മത്സ്യബന്ധനം നിരോധിച്ച ഭാഗങ്ങളില്‍ നിയമം ലംഘിച്ച് മത്സ്യബന്ധനം നടത്താന്‍ പാടില്ല.
