പത്തനംതിട്ട : കുടുംബശ്രീ ജില്ലാ മിഷന്‍ വഴി നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്‍ യോജന നിര്‍വഹണ ഏജന്‍സിയായ കിറ്റക്‌സ് ഗാര്‍മെന്‍സിന്റെ ജില്ലാതല തിരഞ്ഞെടുപ്പ് നാളെ (ഡിസം.18) രാവിലെ 10 ന് പത്തനംതിട്ട വൈ.എം.സി.എ ഹാളില്‍ നടക്കും. 18 നും 35 നും മധ്യേ പ്രായമുള്ള ബി.പി.എല്‍ കുടുംബങ്ങളിലെയും കുടുംബശ്രീ അംഗങ്ങളുടെ കുടുംബങ്ങളിലെയും വനിതകള്‍ക്ക് പങ്കെടുക്കാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കിറ്റക്‌സിന്റെ സ്ഥാപനത്തില്‍ മൂന്നുമാസത്തെ സൗജന്യ റെസിഡന്‍ഷ്യല്‍ പരിശീലനം നല്‍കി എല്‍.സി.വി.റ്റി സര്‍ട്ടിഫിക്കറ്റോടുകൂടി തൊഴില്‍ നല്‍കും. പങ്കെടുക്കുന്നവര്‍ രക്ഷകര്‍ത്താക്കള്‍ക്കൊപ്പം നേരിട്ട് ഹാജരാകണം. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, ബി.പി.എല്‍ സര്‍ട്ടിഫിക്കറ്റ് (കുടുംബശ്രീ അംഗമാണെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം)/ബി.പി.എല്‍ റേഷന്‍ കാര്‍ഡ്, തിരിച്ചറിയല്‍ രേഖ (ആധാര്‍ കാര്‍ഡ്/ഐ.ഡി കാര്‍ഡ്/പാന്‍കാര്‍ഡ്), ബാങ്ക് അക്കൗണ്ട് പാസ് ബുക്ക് എന്നിവയുടെ അസലും പകര്‍പ്പും കരുതണം. പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും നല്‍കണം. ഫോണ്‍ : 0468221807, 8281326262, 8281772247.
