ദില്ലി: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കിയ സുപ്രിം കോടതി വിധിയില്‍ നിലപാട് വ്യക്തമാക്കി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. അയ്യപ്പനെ ആരാധിക്കാനുള്ള അവകാശം എല്ലാവര്‍ക്കും ഉണ്ട്. എന്നാല്‍ അവിടം അശുദ്ധമാക്കാന്‍ ആര്‍ക്കും അവകാശം ഇല്ല എന്നാണ് സ്മൃതി ഇറാനി പറഞ്ഞത്.
മുംബൈയില്‍ നടന്ന യംഗ് തിങ്കേഴ്‌സ് കോണ്‍ഫറന്‍സില്‍ സംസാരിക്കവെയാണ് സ്മൃതി ഇറാനി ഇക്കാര്യം പറഞ്ഞത്. എന്നാല്‍ സുപ്രിം കോടതി വിധിയില്‍ അഭിപ്രായം പറയാന്‍ താന്‍ ആരുമല്ല എന്നും അവര്‍ പറഞ്ഞു.
ആര്‍ത്തവം രക്തം പുരണ്ട നാപ്കിനുകളുമായി നിങ്ങള്‍ സുഹൃത്തുക്കളുടെ വീട്ടില്‍ പോകാറുണ്ടോ. പോകില്ല. അപ്പോള്‍ എങ്ങനെയാണ് ദൈവത്തിന്റെ അരികിലേക്ക് ആര്‍ത്തവ രക്തം പുരണ്ട നാപ്കിനുകളുമായി പോവുക എന്നും സ്മൃതി ഇറാനി ചോദിച്ചു.
