തിരുവനന്തപുരം: പ്രളയദുരന്തം വിതച്ച കെടുതികളെ നേരിടാന്‍ കേരള സര്‍ക്കാരും ജനങ്ങളും കഠിന പ്രയത്നം നടത്തുമ്ബോള്‍ അതില്‍ നിന്നും ജനങ്ങളുടെയും സര്‍ക്കാരിന്റെയും ശ്രദ്ധ തിരിക്കാന്‍ വേണ്ടിയാണ് ആര്.എസ്.എസ് .–ബി.ജെ.പി.– കോണ്‍ഗ്രസ് നേതാക്കള്‍ ശബരിമല വിഷയം ഉയര്‍ത്തി സംഘര്‍ഷം ഉണ്ടാക്കുന്നതെന്ന് മന്ത്രി എം എം മണി പറഞ്ഞു.
നമ്മള് ഒരുമിച്ചു നിന്ന് പ്രളയം അതിജീവിച്ചു. അന്ന് നമ്മള് അനുഭവിച്ച ദുരിതം ഇന്ന് നമ്മളില്‍ ഒരുകൂട്ടര്‍ മറക്കുന്നു- മണി ഫേസ്ബുക്കില്‍ കുറിച്ചു.
