ശബരിമല വിഷയം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീട്ടുപടിക്കലാണ് ബിജെപി സമരം നടത്തേണ്ടതെന്ന് ചെന്നിത്തല

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീട്ടുപടിക്കലാണ് ബിജെപി ശബരിമല വിഷയത്തില്‍ സമരം നടത്തേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. ജനങ്ങളെ പറ്റിക്കാനുള്ള ബിജെപി ശ്രമം കേരളത്തില്‍ വിലപ്പോവില്ലെനും അദ്ദേഹം പറഞ്ഞു.

അക്രമ രാഷ്ട്രീയത്തിനെതിരെ വടകരയെ കാക്കാന്‍ ‘സ്വസ്ഥം വടകര’ എന്ന മുദ്രാവാക്യം ഉയര്‍ത്തി കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിച്ച ഉപവാസം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ മതങ്ങളുടേയും വിശ്വാസം സംരക്ഷിക്കേണ്ട ബാധ്യത കോണ്‍ഗ്രസിനുണ്ട്. ബിജെപിയും സിപിഎമ്മും ചേര്‍ന്ന് ശബരിമലയെ കലാപഭൂമിയാക്കാനാണ് ശ്രമിക്കുന്നത്. ഇരുപാര്‍ട്ടികളും കൂടി സംസ്ഥാനത്ത് അക്രമത്തിന്റെയും കൊലപാതകത്തിന്റേയും രാഷ്ട്രീയം വളര്‍ത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *