ദില്ലി : പുതിയ അണക്കെട്ട് മുല്ലപ്പെരിയാറില്‍ നിര്‍മ്മിക്കുന്നതിന് വേണ്ടിയുള്ള സാധ്യതാ പഠനത്തിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു .ഏറെ നാളായി കേരളം ഉയര്‍ത്തുന്ന ആവശ്യമാണ് പുതിയ അണക്കെട്ട് എന്നുള്ളത് .അതിനു വേണ്ടി 53.22 മീറ്റര്‍ ഉയരത്തില്‍ ഉള്ള അണക്കെട്ട് നിര്‍മിക്കാനുള്ള സാധ്യത പരിശോധിക്കുന്നതാണ് .
സാധ്യത പഠനത്തിന് വേണ്ടി രണ്ടാം തവണയാണ് കേന്ദ്രാനുമതി നല്‍കുന്നത് . തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത കേന്ദ്രത്തിന് കത്തയച്ചതിന്റെ അടിസ്ഥാനത്തില്‍ മുന്‍പ് നല്കിയ അനുമതി റദ്ധാക്കുകയായിരുന്നു .
