മുഖ്യമന്ത്രി പിണറായി വിജയന് മാറ്റാന്‍ പറ്റുന്ന ആചാരങ്ങള്‍ അല്ല ശബരിമലയില്‍ ഉള്ളതെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം : ശബരിമലയിലെ ആചാരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന് മാറ്റാന്‍ പറ്റുന്ന ആചാരങ്ങള്‍ അല്ല ശബരിമലയില്‍ ഉള്ളതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു .ശബരിമലയില്‍ ദര്‍ശനത്തിനായി എത്തുന്ന വിശ്വാസികളില്‍ ആശങ്കയും ഭയവും ഉണ്ടാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത് എന്നും രമേശ് ചെന്നിത്തല ചോദിച്ചു .

മുഖ്യമന്ത്രി ഇന്നലെ നടത്തിയ പ്രസംഗം അങ്ങാടിയില്‍ തോറ്റതിനു അമ്മയോട് എന്നത് പോലെ ആയിരുന്നു എന്നും മുഖ്യമന്ത്രിയുടെ പദവിയ്ക്ക് ചേര്‍ന്നതല്ല വിശ്വാസികള്‍ക്ക് മേലുള്ള കടന്നാക്രമണം എന്നും രമേശ് ചെന്നിത്തല പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *