സിബിഐ ഡയറക്‌ടര്‍ അലോക്‌ വര്‍മ്മയെ മാറ്റിയത്‌ അഴിമതിക്കാരെ സംരക്ഷിക്കാന്‍ : യെച്ചൂരി

ന്യൂഡല്‍ഹി:  സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന്‌ അലോക്‌ വര്‍മ്മയെ മാറ്റിയത്‌ കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ സമീപനത്തിന്റെ ഭാഗമാണെന്ന്‌ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. അഴിമതിക്കാരനായ ഉദ്യോഗസ്ഥനെ സംരക്ഷിക്കാനാണ് കേന്ദ്രം ഡയറക്ടറെ മാറ്റിയതെന്ന് യെച്ചൂരി കുറ്റപ്പെടുത്തി.

അതേ സമയം തന്നെ മാറ്റിയതിനെതിരെ അലോക് വര്‍മ്മ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി.ഹര്‍ജിയില്‍ വെള്ളിയാഴ്ച അടിയന്തര വാദം കേള്‍ക്കും.

Leave a Reply

Your email address will not be published. Required fields are marked *