ന്യൂഡല്‍ഹി: സിബിഐയിലെ തര്‍ക്കം സര്‍ക്കാര്‍ അന്വേഷിക്കില്ലെന്നു കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷനാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സിബഐയിലെ ഉന്നതരുടെ ഏറ്റുമുട്ടല്‍ വിചിത്രവും ദൗര്‍ഭാഗ്യകരവുമാണ്. സിബിഐയുടെ വിശ്വാസ്യത നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണെന്നും ജയ്റ്റ്ലി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അഴിമതി ആരോപണങ്ങളില്‍ ക്രിമിനല്‍ നടപടിച്ചട്ടമനുസരിച്ച് നടപടിവേണം. ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സിബിഐയിലെ ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തിയത് താല്ക്കാലികമാണ്. സ്വതന്ത്രമായ അന്വേഷണം ഉറപ്പാക്കാനാണ് രണ്ടുപേരെയും മാറ്റിനിര്‍ത്തിയത്. നിരപരാധികളാണെന്നു തെളിഞ്ഞാല്‍ തിരിച്ചെത്തുമെന്നും ജയ്റ്റ്ലി പറഞ്ഞു.
