തന്ത്രിക്കെതിരെ മുഖ്യമന്ത്രിയുടെ നിലപാട്; കോടതിയെ സമീപിക്കാനൊരുങ്ങി തന്ത്രി സമൂഹം

മുഖ്യമന്ത്രി ശബരിമല തന്ത്രിക്കെതിരെ നടത്തുന്നത് അധിക്ഷേപമാണെന്നും ഇത് അംഗീകരിക്കാനാകില്ലയെന്നും കാണിച്ച്‌ തന്ത്രി സമൂഹം കോടതിയെ സമീപിക്കാനൊരുങ്ങുന്നു. കേരളത്തിലെ പ്രമുഖ തന്ത്രി കുടുംബങ്ങളെ ഉള്‍പ്പെടുത്തി ഇന്ന് യോഗം ചേരും. തൃപ്പൂണിത്തുറ പുലിയന്നൂര്‍ മഠത്തില്‍ വെച്ചാണ് യോഗം ചേരുന്നത്.

അബ്രാഹ്മണ വിഭാഗത്തിലെ തന്ത്രിമാരെ കൂടി യോഗത്തില്‍ ഉള്‍പ്പെടുത്തും. യോഗത്തിന് ശേഷമായിരിക്കും നിയമ നടപടികളില്‍ അന്തിമ തീരുമാനം എടുക്കുകയെന്നാണ് സൂചന. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ എത്ര ശക്തമായി രംഗത്തു വന്നാലും വിട്ടുവീഴ്ച ചെയ്യരുതെന്നാണ് തന്ത്രി സമൂഹത്തില്‍ ഉണ്ടായിരിക്കുന്ന ധാരണ.

Leave a Reply

Your email address will not be published. Required fields are marked *