ശബരിമലയില്‍ രാഹുല്‍ ഈശ്വര്‍ നടത്തിയത് രാജ്യദ്രോഹ പ്രവര്‍ത്തനമെന്ന് കടകംപള്ളി

തിരുവനന്തപുരം: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചതുമായി ബന്ധപ്പെട്ട് രാഹുല്‍ ഈശ്വറും സംഘവും നടത്തിയ പ്രതിഷേധങ്ങള്‍ക്കെിരെ വിമര്‍ശനവുമായി ദേവസ്വം മന്ത്രി കടകംപള്ളി രവീന്ദ്രന്‍ രംഗത്ത്.

ശബരിമലയില്‍ രാഹുല്‍ ഈശ്വര്‍ നടത്തിയത് രാജ്യദ്രോഹ പ്രവര്‍ത്തനമാണെന്നാണ് കടകംപള്ളി പറഞ്ഞിരിക്കുന്നത്. വലിയൊരു ഗൂഢാലോചനയ്ക്ക് രാഹുല്‍ ഈശ്വര്‍ നേതൃത്വം നല്‍കിയെന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തിയിരിക്കുകയാണെന്നും ഇക്കാര്യങ്ങളെ സര്‍ക്കാര്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഈശ്വറും സംഘവും ശബരിമലയില്‍ എന്തിനാണ് കോപ്പ് കൂട്ടിയതെന്ന് വിശ്വാസികളോട് വിശദീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *