രഹ്‌ന ഫാത്തിമയുടെ കോര്‍ട്ടേഴ്‌സിനു നേരെ അക്രമം നടത്തിയ ബിജെപി പ്രവര്‍ത്തകന്‍ പിടിയില്‍

ശബരിമല പ്രവേശനത്തിനെത്തിയ രഹ്‌ന ഫാത്തിമയുടെ ബിഎസ്സ്‌എന്‍എല്‍ കോട്ടേഴ്‌സ് ആക്രമിച്ച ബിജെപി പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. സി സി ടി വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് കടവന്തറ സ്വദേശിയായ ബിജുവിനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ സ്കൂട്ടറും കസ്റ്റഡിയില്‍ എടുത്തു.കോടതിയില്‍ ഹാജരാക്കിയ ഇയ്യാളെ റിമാന്‍ഡ് ചെയ്തു.
കോര്‍ട്ടേഴ്സിന്റെ ജനാല ചില്ലുകള്‍ തകര്‍ത്തിരുന്നു. സ്കൂട്ടറില്‍ എത്തിയായിരുന്നു ആക്രമണം.

Leave a Reply

Your email address will not be published. Required fields are marked *