ശബരിമല സ്ത്രീപ്രവേശനം; വിധി നടപ്പാക്കുന്നത് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി; സുപ്രീംകോടതി ഉത്തരവ് പാലിക്കാന്‍ ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് ബാധ്യതയുണ്ട്

കൊച്ചി: ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പാക്കുന്നത് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി.

സുപ്രീംകോടതി ഉത്തരവ് പാലിക്കാന്‍ എല്ലാ ഭരണഘടനാ സ്ഥാപനങ്ങള്‍ക്കും ബാധ്യതയുണ്ടെന്ന് വ്യക്തമാക്കി കൊണ്ടാണ് ഹൈക്കോടതി നടപടി.

സുപ്രീംകോടതി ഉത്തരവ് പ്രകാരം സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കുകയാണ് പൊലീസ് ചെയ്തതെന്നും ഹര്‍ജിക്കാരന് വേണമെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *