യു​പി​യി​ല്‍ അ​ജ്ഞാ​ത​ന്‍റെ വെ​ടി​യേ​റ്റ് യു​വ​തി മ​രി​ച്ചു

മു​സാ​ഫ​ര്‍​ന​ഗ​ര്‍: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ മു​സാ​ഫ​ര്‍​ന​ഗ​റി​ല്‍ യു​വ​തി വെ​ടി​യേ​റ്റു മ​രി​ച്ചു. മു​സ​ഫ​ര്‍​ന​ഗ​റി​ലെ ഷാ​മം​ലി​യി​ല്‍ ഫാ​ക്ട​റി ജീ​വ​ന​ക്കാ​രി​യാ​യ മ​സും ദേ​വി (30) ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ അ​ജ്ഞാ​ത​നാ​യ യു​വാ​വ് യു​വ​തി​ക്കു നേ​രെ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു.

ആ​ക്ര​മ​ണ​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്നും സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ​ങ്ങ​ള്‍ ല​ഭി​ച്ച​താ​യും ഷാ​മം​ലി എ​സ്‌ഐ അ​ശോ​ക് കു​മാ​ര്‍ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ കേ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ച്ചു​വ​രി​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Leave a Reply

Your email address will not be published. Required fields are marked *