തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ കെപിസിസി നേതൃത്വത്തിന്റെ നിലപാടിനെ ട്രോളി വി.ടി.ബല്‍റാം എംഎല്‍എ രംഗത്ത്. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമാണെന്നാണ് തന്റെ നിലപാടെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
എന്നാല്‍ ഇക്കാര്യത്തില്‍ വലിയൊരു വിഭാഗം അയ്യപ്പഭക്തരുടെ വികാരങ്ങള്‍ കൂടി ഉള്‍ക്കൊണ്ട് നിലപാടെടുക്കേണ്ടി വരുന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഉത്തരവാദിത്വം താന്‍ മനസിലാക്കുന്നു. പ്രകോപനങ്ങള്‍ കൊണ്ട് മതേതര കേരളത്തെ വര്‍ഗീയമായി പിളര്‍ത്താനുള്ള സംഘപരിവാറിന്റെയും സര്‍ക്കാരിന്റെയും ശ്രമങ്ങളെ തുറന്നുകാട്ടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയത്തില്‍ ചാനല്‍ ചര്‍ച്ചയ്ക്ക് പോകുന്ന നേതാക്കളെ കോണ്‍ഗ്രസിന്റെ പാരന്പര്യം ഓര്‍മപ്പെടുത്തണമെന്നും ഇക്കാര്യം കെപിസിസി അധ്യക്ഷനെ താന്‍ അറിയിച്ചിട്ടുണ്ടെന്നും പറഞ്ഞ ബല്‍റാം രാഹുല്‍ ഗാന്ധിയാണ് കോണ്‍ഗ്രസ് നേതാവെന്നും രാഹുല്‍ ഈശ്വറല്ലെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.
