കേരളത്തില്‍ വരാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിയ്ക്ക് അനുമതി നല്‍കി കോടതി ഉത്തരവ്

ബംഗളൂരു: അര്‍ബുദരോഗം കൂടിയതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ മാതാവിനെ സന്ദര്‍ശിക്കുവാന്‍ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിയ്ക്ക് അനുമതി.

കേരളത്തില്‍ സന്ദര്‍ശനം അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ച്‌ ബംഗളൂരു സ്‌ഫോടനക്കേസ് വിചാരണ കോടതിയിലാണ് മഅ്ദനി ഹര്‍ജി നല്‍കിയത്. ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ നാലുവരെയാണ് സന്ദര്‍ശനത്തിന് അനുമതി നല്‍കിയിരിക്കുന്നത്.

അര്‍ബുദ രോഗബാധിതയായിരുന്ന മഅ്ദനിയുടെ മാതാവ് അസ്മാ ബീവിക്ക് രോഗം മൂര്‍ഛിക്കുകയും ശരീരത്തിന്റെ ഒരു ഭാഗം തളരുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് മഅ്ദനി സന്ദര്‍ശനാനുമതി തേടി ഹര്‍ജി നല്‍കിയത്. ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് മഅ്ദനി കോടതി അനുമതിയോടെ മാതാവിനെ സന്ദര്‍ശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *