വിവാദ പരാമര്‍ശം; രാഹുല്‍ ഈശ്വറിനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തു

കൊച്ചി: രാഹുല്‍ ഈശ്വറിനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ശബരിമലയില്‍ യുവതികള്‍ കയറിയാല്‍ ചോര വീഴ്ത്താന്‍ നിരവധി പേര്‍ തയ്യാറായിരുന്നുവെന്ന രാഹുല്‍ ഈശ്വറിന്റെ വിവാദ പരാമര്‍ശത്തിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

എറണാകുളം പ്രസ്സ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ ഈശ്വര്‍ വിവാദ പരാമര്‍ശം നടത്തിയത്.

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ രക്തം വീഴ്ത്തി അശുദ്ധമാക്കുവാനായിരുന്നു പദ്ധതിയെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു. ഇതിനായി 20 പേര്‍ സന്നിധാനത്തുണ്ടായിരുന്നെന്നും രാഹുല്‍ ഈശ്വര്‍ വെളിപ്പെടുത്തിയിരുന്നു. കൈയില്‍ മുറിവേല്‍പ്പിച്ച്‌ രക്തം വീഴ്ത്തുവാനായിരുന്നു പദ്ധതിയെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *