കശ്മീരില്‍ ഊര്‍ജ നിലയത്തിനു നേരെ ആക്രമണം ; സിഐഎസ്‌എഫ് ജവാന് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഊര്‍ജ നിലയത്തിനു നേരെയുണ്ടായ ഭീകരരുടെ ആക്രമണത്തില്‍ സിഐഎസ്‌എഫ് ജവാന് വീരമൃത്യു. അസിസ്റ്റന്റ് സബ്‌ഇന്‍സ്‌പെക്ടര്‍ രാജേന്ദ്ര പ്രസാദാണ് കൊല്ലപ്പെട്ടത്.

ശ്രീനഗറിലെ നൗഗാമിലാണ് സംഭവം. ഊര്‍ജ നിലയത്തിനു നേരെ ഗ്രനേഡ് എറിഞ്ഞെന്നും വെടിയുതിര്‍ത്തെന്നും റിപ്പോര്‍ട്ടുകളുണ്ട്. അക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവസ്ഥലത്ത് സിആര്‍പിഎഫും രാഷ്ട്രീയ റൈഫിള്‍സും പരിശോധന നടത്തിവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *