ന്യൂഡല്‍ഹി: മാനഭംഗം, പ്രകൃതിവിരുദ്ധ പീഡനം തുടങ്ങിയ കുറ്റങ്ങള്‍ക്കു സ്വയംപ്രഖ്യാപിത ആള്‍ദൈവം അറസ്റ്റില്‍. ദക്ഷിണ ഡല്‍ഹിയില്‍ ക്ഷേത്രം നടത്തുന്ന ദാതി മഹാരാജിനെയാണ് ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം സിബിഐ അറസ്റ്റ് ചെയ്തത്.
ഇയാളുടെ ആശ്രമത്തിലെ അന്തേവാസിയായ സ്ത്രീ നല്‍കിയ കേസിലാണു ഫത്തേപുര്‍ ബേരി പൊലീസ് കേസെടുത്തത്. ഈ കേസ് പിന്നീടു സിബിഐക്കു കൈമാറി. ദാതി മഹാരാജിന്റെ മൂന്നു സഹോദരന്മാര്‍, ഒരു സ്ത്രീ എന്നിവര്‍ക്കെതിരെയും കേസുണ്ട്. ദാതി മദന്‍ലാല്‍ എന്നും അറിയപ്പെടുന്ന ഇയാള്‍ ഡല്‍ഹിയിലും രാജസ്ഥാനിലുമുള്ള ആശ്രമങ്ങളില്‍ അന്തേവാസികളെ പീഡിപ്പിച്ചതായും പരാതിയുണ്ട്.
