ശ​ബ​രി​മ​ല​യി​ലെ അ​ക്ര​മം: പോ​ലീ​സ് ന​ട​പ​ടി തു​ട​രു​ന്നു, അ​റ​സ്റ്റി​ലാ​യ​ത് 2825 പേ​ര്‍

ശ​ബ​രി​മ​ല​യി​ലെ അ​ക്ര​മ സം​ഭ​വ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തു​വ​രെ അ​റ​സ്റ്റി​ലാ​യ​ത് 2825 പേ​ര്‍. 495 കേ​സു​ക​ളാ​ണ് ഇ​തു​വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്കു​ശേ​ഷം മാ​ത്രം 764 പേ​രെ അ​റ​സ്റ്റു ചെ​യ്തു. അ​റ​സ്റ്റി​ലാ​യ​വ​രി​ല്‍ 1500 പേ​രെ ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ച്ചു. അ​ക്ര​മ സം​ഭ​വ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു പി​ടി​യി​ലാ​യ മ​റ്റു​ള്ള​വ​രെ റി​മാ​ന്‍​ഡ് ചെ​യ്തു.

അ​റ​സ്റ്റ് ഉ​ള്‍​പ്പ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ തു​ട​രു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചെ​ങ്കി​ലും അ​റ​സ്റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ടു പോ​ലീ​സ് ന​ട​പ​ടി​ക്കെ​തി​രേ ഹൈ​ക്കോ​ട​തി നി​രീ​ക്ഷ​ണ​മു​ണ്ടാ​യ​തോ​ടെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ നി​ല​പാ​ടു മ​യ​പ്പെ​ടു​ത്തി. നി​രീ​ക്ഷ​ണ കാ​മ​റ​ക​ളി​ലും മ​റ്റും ല​ഭി​ച്ച ചി​ത്ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച്‌ കൂ​ടു​ത​ല്‍ അ​ക്ര​മി​ക​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്യാ​നാ​യി പോ​ലീ​സ് തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്. അ​റ​സ്റ്റി​ലാ​യ സ്ത്രീ​ക​ള്‍ അ​ട​ക്ക​മു​ള്ള​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ പോ​ലീ​സ് ഒൗ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

കെഎസ്‌ആര്‍ടിസി ബ​സു​ക​ള്‍ ത​ക​ര്‍​ത്ത​ത് അ​ട​ക്ക​മാ​ണ് ഇ​തു​വ​രെ കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. ഈ ​കേ​സു​ക​ളി​ല്‍ പി​ടി​യി​ലാ​യ​വ​ര്‍​ക്കു ജാ​മ്യം ല​ഭി​ക്കാ​ന്‍ 13 ല​ക്ഷം രൂ​പ വ​രെ കെ​ട്ടി​വ​യ്ക്കേ​ണ്ടി വ​രും. 10,000 രൂ​പ മു​ത​ലു​ള്ള തു​ക​യാ​ണു കെ​ട്ടി​വ​യ്ക്കേ​ണ്ട​ത്.

Leave a Reply

Your email address will not be published. Required fields are marked *