ഇത് ചെറുത്… അമിത് ഷാ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയതിനെ കളിയാക്കി മണിയാശാന്‍

തിരുവനന്തപുരം: ബി.ജെ.പി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനായി കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായെ പരിഹസിച്ച്‌ മന്ത്രി എം.എം.മണി രംഗത്തെത്തി. അമിത് ഷാ കണ്ണൂരില്‍ ഇറങ്ങുന്നുവെന്ന് കേട്ടപ്പോള്‍ അത്ഭുതം തോന്നി. കാരണം ഉദ്ഘാടനം കഴിയാത്ത വിമാനത്താവളത്തില്‍ സര്‍ക്കാരിന്റെ ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിക്കാത്ത ഒരാള്‍ക്ക് ഇറങ്ങാന്‍ അനുവാദം കൊടുക്കണമെങ്കില്‍ അത് അത്ഭുതം തന്നെയാണ്. ഇത്‌ ബി.ജെ.പി. ഭരണത്തിന്റെ കീഴില്‍ നടക്കുന്ന വഴിവിട്ട കാര്യങ്ങളുടെ ചെറിയ ഉദാഹരണം മാത്രമാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്‌റ്റിലൂടെ കളിയാക്കി.

പോസ്‌റ്റിന്റെ പൂര്‍ണരൂപം

കണ്ണൂര്‍ വിമാനത്താവളത്തില്‍ ബി.ജെ.പിയുടെ അഖിലേന്ത്യ പ്രസിഡന്റ് ശ്രീ. അമിത് ഷാ വിമാനത്തില്‍ ഇറങ്ങുന്നുവെന്ന് . ഇത് കേട്ടപ്പോള്‍ അത്ഭുതം തോന്നി. എന്തെന്നാല്‍, വിമാനത്താവളം ഉദ്ഘാടനം ചെയ്ത് പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. അപ്പോള്‍, സര്‍ക്കാരിന്റെ ഔദ്യോഗിക സ്ഥാനങ്ങള്‍ ഒന്നും വഹിക്കാത്ത ഒരാളായിട്ടു പോലും ഉദ്ഘാടനത്തിന് മുമ്ബ് അമിത് ഷായ്ക്ക് അനുമതി കൊടുത്തെങ്കില്‍ അത്ഭുതകരമാണ്.

ഇത് ബി.ജെ.പി. ഭരണത്തിന്റെ കീഴില്‍ നടക്കുന്ന വഴിവിട്ട കാര്യങ്ങളുടെ ചെറിയ ഉദാഹരണം മാത്രം.

Leave a Reply

Your email address will not be published. Required fields are marked *