തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്നതിനു മുമ്ബേ യാത്രക്കാരന്‍ വന്ന് ഇറങ്ങുന്നത് അത്ഭുതകരമാണെന്ന് മന്ത്രി എംഎം മണി. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ വരവിനെ പരിഹസിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
വിമാനത്താവളം ഉദ്ഘാടനം ചെയ്ത് പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. അപ്പോള്‍, സര്‍ക്കാരിന്റെ ഔദ്യോഗിക സ്ഥാനങ്ങള്‍ ഒന്നും വഹിക്കാത്ത ഒരാളായിട്ടു പോലും ഉദ്ഘാടനത്തിന് മുമ്ബ് അമിത് ഷായ്ക്ക് അനുമതി കൊടുത്തെങ്കില്‍ അത്ഭുതകരമാണ്. ഇത് ബി.ജെ.പി. ഭരണത്തിന്റെ കീഴില്‍ നടക്കുന്ന വഴിവിട്ട കാര്യങ്ങളുടെ ചെറിയ ഉദാഹരണം മാത്രമെന്നും മന്ത്രി പോസ്റ്റില്‍ കുറിച്ചു.
