സംഘപരിവാര്‍ ഭീഷണിയുണ്ട്, താന്‍ കൊല്ലപ്പെട്ടേക്കാം: ആശങ്ക പങ്ക് വച്ച്‌ ലക്ഷ്‌മി രാജീവ്

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട നിലപാടുകളുടെ പേരില്‍ തനിക്കെതിരെ സംഘപരിവാര്‍ സംഘടനകളുടെ വധഭീഷണിയുണ്ടെന്ന വെളിപ്പെടുത്തലുമായി എഴുത്തുകാരി ലക്ഷ്‌മി രാജീവ് രംഗത്തെത്തി. സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് നേരെ നടന്ന ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് തനിക്ക് വധഭീഷണിയുണ്ടെന്നും കൊല്ലപ്പെട്ടേക്കാമെന്നും വെളിപ്പെടുത്തി ഇവര്‍ രംഗത്തെത്തിയത്. കവി സച്ചിദാനന്ദനെ ടാഗ് ചെയ്‌ത് കൊണ്ട് ഫേസ്ബുക്കിലാണ് ലക്ഷ്‌മിയുടെ പോസ്‌റ്റ്. കഴിഞ്ഞ ദിവസങ്ങളില്‍ ശബരിമല വിഷയത്തില്‍ ലക്ഷ്‌മി രാജീവ് നടത്തിയ പരാമര്‍ശങ്ങള്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് ഇവര്‍ക്ക് നേരെ വധഭീഷണി അടക്കമുള്ള വര്‍ദ്ധിച്ചത്.

ലക്ഷ്‌മി രാജീവിന്റെ ഫേസ്ബുക്ക് പോസ്‌റ്റ്

സച്ചിന്‍ ​ Koyamparambath Satchidanandan , ശബരിമല വിഷയത്തില്‍ സംസാരിച്ച സന്ദീപാനന്ദഗിരിയുടെ ആശ്രമത്തില്‍ ഇന്നലെ ബോംബ് ആക്രമണം നടന്നിരിക്കുന്നു. എന്തുവന്നാലും എഴുതണം, ശക്തമായി എഴുതണം എന്ന് അങ്ങ് പറയുമ്ബോള്‍ അന്നൊക്കെ ഞാന്‍ പറയുമായിരുന്നു പരിമിതികള്‍ ഒരുപാടാണ് എന്ന്.

ഇപ്പോള്‍ നന്നായി അറിയാവുന്ന വിഷയത്തില്‍ പ്രതികരിക്കുന്നു. സര്‍ എന്ത് പറയുന്നു?

കൊല്ലപ്പെട്ടേക്കാം. ഭീഷണി ഉണ്ട് .

ഒരുപാട് സ്നേഹം

Leave a Reply

Your email address will not be published. Required fields are marked *