കോഴിക്കോട്: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിയമ വ്യവസ്ഥയെ വില്ലുവിളിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. അമിത് ഷായെ പേടിയില്ല. സംസ്ഥാനത്ത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് കേന്ദ്രത്തിന്റെ സഹായത്തോടെ അല്ലെന്നും അദ്ദേഹം പറഞ്ഞു.
എന്‍എസ്എസ് മന്നത്തു പദ്മനാഭന് എടുത്ത നിലപാടുകള്‍ക്ക് വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നത്. ശബരിമല വിഷയത്തില്‍ എന്‍എസ്എസിന്റെ നിലപാട് തിരുത്തണം. സുകുമാരന്‍ നായര്‍ എടുക്കുന്ന നിലപാട് അദ്ദേഹം തന്നെ പരിശോധിക്കണമെന്നും കോടിയേരി പറഞ്ഞു. ശബരിമലയില്‍ അക്രമങ്ങള്‍ നടത്തിയവര്‍ക്കെതിരെയാണ് പോലീസ് നടപടി. ഇത് സ്വഭാവിക നടപടി മാത്രമാണ്. നാമജപത്തിന്റെ പേരില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ശബരിമല സമരത്തില്‍ ബിജെപിക്കൊപ്പം എസ്എന്‍ഡിപി പങ്കെടുക്കില്ലെന്ന് വെള്ളാപ്പള്ളി നടേശന്റെ നിലപാട് സ്വാഗതാര്‍ഹമാണെന്നും കോടിയേരി പറഞ്ഞു.
