പത്തനംതിട്ട: ശബരിമല സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം മൂവായിരം കടന്നു. ഇതുവരെ 3,345 പേരാണ് അറസ്റ്റിലായത്. ശനിയാഴ്ച അഞ്ഞൂറിലധികം പേരെയാണ് അറസ്റ്റ് ചെയ്തത്. കൊച്ചി റേഞ്ചിലാണ് ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റിലായത്.
517 കേസുകളിലായിട്ടാണ് ഇത്രയും അറസ്റ്റ് നടന്നിരിക്കുന്നത്. പൊതുമുതല്‍ നശിപ്പിച്ചതിന്‍റെ പേരിലാണ് കൂടുതല്‍ പേരും അറസ്റ്റിലായിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. പോലീസ് തയാറാക്കിയ പട്ടികയിലുള്ള ഭൂരിഭാഗം പേരെയും അറസ്റ്റ് ചെയ്തതായാണ് വിവരം.
അതേസമയം, കേസുകളില്‍ ഉള്‍പ്പെട്ട സ്ത്രീകളെ അറസ്റ്റ് ചെയ്യരുതെന്നു പോലീസിനു ഡിജിപി ലോക്നാഥ് ബെഹ്റ കര്‍ശന നിര്‍ദേശം നല്‍കി. സൂക്ഷ്മ പരിശോധനയ്ക്കു ശേഷം മാത്രമേ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാവൂവെന്നാണ് നിര്‍ദേശം.
