അഫ്ഗാനിസ്ഥാനില്‍ ചാവേര്‍ ബോംബാക്രമണം; ആറു പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. അഫ്ഗാന്‍ ഇലക്ഷന്‍ കമ്മീഷന്‍ ഓഫീസിന് മുന്നിലാണ് സ്ഫോടനം ഉണ്ടായത്. തെരഞ്ഞെടുപ്പിനു ശേഷം ബാലറ്റുപെട്ടികള്‍ ഇലക്ഷന്‍ കമ്മീഷന്‍ ഓഫീസില്‍ മുന്നില്‍ എത്തിച്ചിരുന്നു.

ഈ പശ്ചാത്തലത്തില്‍ ആക്രമണത്തിനു പിന്നാലെ ഓഫീസിനുള്ള സുരക്ഷ കര്‍ശനമാക്കി. തെരഞ്ഞെടുപ്പിന് മുന്‍പ് താലിബാന്‍ അടക്കമുള്ള സംഘടനകള്‍ ആക്രമണ മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *