ജ​ര്‍​മ​ന്‍ ചാ​ന്‍​സ​ല​ര്‍ സ്ഥാ​ന​ത്തേ​ക്ക് വീ​ണ്ടും മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് ആം​ഗ​ല മെ​ര്‍​ക്ക​ല്‍

ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​ന്‍ ചാ​ന്‍​സ​ല​ര്‍ സ്ഥാ​ന​ത്തു​നി​ന്ന് 2021-ല്‍ ​പ​ടി​യി​റ​ങ്ങു​മെ​ന്ന് ആം​ഗ​ല മെ​ര്‍​ക്ക​ല്‍. മൂ​ന്നു വ​ര്‍​ഷ​ത്തി​നു​ശേ​ഷം കാ​ലാ​വ​ധി അ​വ​സാ​നി​ച്ചാ​ല്‍ വീ​ണ്ടും സ്ഥാ​ന​ത്തേ​ക്കു മ​ത്സ​രി​ക്കി​ല്ലെ​ന്നാ​ണു മെ​ര്‍​ക്ക​ല്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

സെ​ന്‍റ​ര്‍ റൈ​റ്റ് ക്രി​സ്റ്റ്യ​ന്‍ ഡെ​മോ​ക്രാ​റ്റ്സ്(​സി​ഡി​യു) ചെയ​​ര്‍​മാ​ന്‍ സ്ഥാ​ന​ത്തേ​ക്കു വീ​ണ്ടും ശ്ര​മി​ക്കി​ല്ലെ​ന്നും പു​തി​യ നേ​തൃ​ത്വ​ത്തി​നാ​യി വ​ഴി​മാ​റു​മെ​ന്നും മെ​ര്‍​ക്ക​ല്‍ നേ​ര​ത്തെ​ത​ന്നെ പാ​ര്‍​ട്ടി നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​രു​ന്നു. പു​തി​യ അ​ധ്യാ​യം ആ​രം​ഭി​ക്കാ​ന്‍ സ​മ​യ​മാ​യെ​ന്നു തി​ങ്ക​ളാ​ഴ്ച പാ​ര്‍​ട്ടി ആ​സ്ഥാ​ന​ത്തു മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്ക​വെ മെ​ര്‍​ക്ക​ല്‍ പ​റ​ഞ്ഞു.

2005-ലാ​ണ് മെ​ര്‍​ക്ക​ല്‍ ആ​ദ്യ​മാ​യി ജ​ര്‍​മ​ന്‍ ചാ​ന്‍​സ​ല​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്. പി​ന്നീ​ട് 2009, 2013, 2017 തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ ഭ​ര​ണ​ത്തു​ട​ര്‍​ച്ച നേ​ടി. 2013-നേ​ക്കാ​ള്‍ വ​ന്‍​തോ​തി​ല്‍ വോ​ട്ട് വി​ഹി​ത​ത്തി​ല്‍ ഇ​ടി​വു​ണ്ടാ​യെ​ങ്കി​ലും 41.7 ശ​ത​മാ​നം വോ​ട്ടോ​ടെ​യാ​ണ് 2017-ല്‍ ​മെ​ര്‍​ക്ക​ലി​ന്‍റെ പാ​ര്‍​ട്ടി ഒ​ന്നാ​മ​തെ​ത്തി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *