തൃശൂരില്‍ എടിഎം കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടി

തൃശൂര്‍: തൃശൂരില്‍ എടിഎം കവര്‍ച്ചയ്ക്കു ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടി. ചാവക്കാട് കടപ്പുറം അഞ്ചങ്ങാടിയിലുള്ള എസ്.ബി.ഐയുടെ എ.ടി.എമ്മിലായിരുന്നു മോഷ്ടാക്കള്‍ കവര്‍ച്ചയ്ക്കു ശ്രമിച്ചത്.

സംഭവത്തെ തുടര്‍ന്ന് ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. എടിഎം കൗണ്ടറിലെത്തിയ ഒരു ഇടപാടുകാരന്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലീസിനെയും ബാങ്ക് അധികൃതരെയും വിവരം അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *