ഗുരുവായൂര്‍ ദേവസ്വം നിയമന അഴിമതി : തുഷാര്‍ തുഷാര്‍ വെള്ളാപ്പള്ളിക്കും ടി വി ചന്ദ്രമോഹനുമെതിരെ വിജിലന്‍സ്‌ കുറ്റപത്രം

കൊച്ച: ഗുരുവായൂര്‍ ദേവസ്വം നിയമന അഴിമതിക്കേസില്‍ ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിക്കും കോണ്‍ഗ്രസ്‌ നേതാവും ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാനുമായിരുന്ന ടി വി ചന്ദ്രമോഹനുമെതിരെ വിജിലന്‍സ്‌ കുറ്റപത്രം.

ദേവസ്വത്തില്‍ ചട്ടം മറികടന്ന്‌ 2 ഉദ്യോഗസ്‌ഥരെ നിയമിച്ച കേസിലാണ്‌ കുറ്റപത്രം നല്‍കിയത്‌.ചട്ടലംഘനം കാണിച്ച്‌ കൊടുങ്ങല്ലൂര്‍ സ്വദേശി നല്‍കിയ പരാതിയിലാണ്‌ കേസെടുത്തിരുന്നത്‌.

അഴിമതി നടന്നിട്ടുണ്ടെന്നാണ്‌ വിജിലന്‍സ്‌ കണ്ടെത്തല്‍. പ്രതികളെ പ്രോസിക്യൂട്ട്‌ ചെയ്യാനുള്ള അനുമതിയാണ്‌ വിജിലന്‍സ്‌ തേടിയത്‌. സര്‍ക്കാരില്‍നിന്ന്‌ അനുമതി ലഭിച്ചാല്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *