വിശ്വാസികള്‍ക്കൊപ്പം നിന്നില്ലെങ്കില്‍ പാര്‍ട്ടിയ്ക്ക് നാശം സംഭവിക്കും: കെ.സുധാകരന്‍

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് വിശ്വാസികള്‍ക്കൊപ്പം നിന്നില്ലെങ്കില്‍ കേരളത്തില്‍ പാര്‍ട്ടിയ്ക്ക് നാശം സംഭവിക്കുമെന്ന് കെ.പി.സി.സി.വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന്‍.

ശബരിലയില്‍ ബിജെപി നേട്ടമുണ്ടാക്കുന്നത് അനുവദിക്കരുതെന്നും ഭക്തരെ ഒപ്പം നിര്‍ത്തണമെന്നും ഇല്ലെങ്കില്‍ കോണ്‍ഗ്രസിന്റെ അടിവേരറക്കുന്നത് കാണേണ്ടി വരുമെന്നും സുധാകരന്‍ പറഞ്ഞു. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച വിധിയെ അനുകൂലിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിലപാടിന് മറുപടിയായിട്ടാണ് സുധാകരന്‍ ഇങ്ങനെ പ്രതികരിച്ചത്.

ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിച്ച്‌ കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ശബരിമല വിഷയത്തില്‍ തന്റെ നിലപാട് പാര്‍ട്ടിയുടെ നിലപാടിന് വിരുദ്ധമാണെന്നും സ്ത്രീകളെ എല്ലായിടത്തും പോകാന്‍ അനുവദിക്കണമെന്നുമാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. ഇത് വൈകാരിക വിഷയമാണെന്നാണ് കെപിസിസിയുടെ നിലപാടെന്നും താനും പാര്‍ട്ടിയും തമ്മില്‍ ഇക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *