ശബരിമല വിഷയം; രാഹുല്‍ ഗാന്ധിയുടെ നിലപാട് സ്വാഗതാര്‍ഹമാണെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം : ശബരിമല യുവതീപ്രവേശ വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതിനെ അനുകൂലിക്കുന്നതായി കോണ്‍‌ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിലപാടെടുത്തതു സ്വാഗതാര്‍ഹമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സമൂഹമാധ്യമത്തിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെയും അധ്യക്ഷന്റെയും അഭിപ്രായം കേരളത്തിലെ കോണ്‍ഗ്രസിന് ഇല്ലെന്നുള്ളത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസ് സ്വീകരിക്കുന്ന സമീപനം അവര്‍ എത്തിനില്‍ക്കുന്ന ജനാധിപത്യവിരുദ്ധമായ സമീപനത്തിന്‍റെ ദൃഷ്ടാന്തം കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഒരു വിഭാഗം യാഥാസ്ഥിതിക നിലപാട് സ്വീകരിച്ചുവരികയാണെന്നും ആ നിലപാട് ബിജെപിയെ സഹായിക്കാന്‍ മാത്രമേ ഇടയാക്കൂ എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *