തിരുവല്ല: ഐജി മനോജ് എബ്രഹാമിനെ അവഹേളിച്ചിട്ടില്ലെന്ന് ബിജെപി വക്താവ് ബി. ഗോപാലകൃഷ്ണന്. മനോജ് ഏബ്രഹാമിനെതിരേ വിവാദ പരാമര്‍ശം നടത്തിയ സംഭവത്തില്‍ ഗോപാലകൃഷ്ണന് എറണാകുളം സെന്‍ട്രല്‍ പോലീസ് നോട്ടീസ് നല്‍കിയിരുന്നു.
ശബരിമല വിഷയത്തില്‍ ചൊവ്വാഴ്ച ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എറണാകുളം റേഞ്ച് ഐജി ഓഫീസിലേക്കു നടത്തിയ മാര്‍ച്ചിന്റെ ഉദ്ഘാടന പ്രസംഗത്തില്‍ മനോജ് ഏബ്രഹാമിനെ അധിക്ഷേപിച്ചു ഗോപാലകൃഷ്ണന് സംസാരിച്ചത്.
