റാഫേല്‍ അഴിമതി; വിമാനങ്ങളുടെ വിലയുടെ വിശദാംശങ്ങള്‍ സുപ്രിം കോടതിക്ക് കൈമാറേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം

ദില്ലി: റാഫേല്‍ യുദ്ധ വിമാനങ്ങളുടെ വിലയുടെ വിശദംശങ്ങള്‍ സുപ്രീം കോടതിക്ക് കൈമാറേണ്ടത് ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ് മൂലം ഫയല്‍ ചെയ്യും. റാഫേല്‍ യുദ്ധ വിമാനങ്ങളുടെ വിലയും സാങ്കേതിക വിവരങ്ങളും ചോരുന്നത് ശത്രു രാജ്യങ്ങള്‍ക്ക് ഗുണം ചെയ്യും എന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍. ഇടപാടും ആയി ബന്ധപ്പെട്ട തന്ത്ര പ്രധാനം ഒഴികെ ഉള്ള രേഖകള്‍ മാത്രമേ സര്‍ക്കാര്‍ കേസിലെ ഹര്‍ജിക്കാര്‍ക്ക് കൈമാറുകയുള്ളു.

റാഫേല്‍ യുദ്ധ വിമാനങ്ങളുടെ വിലയും സാങ്കേതിക വിശദാശങ്ങളും ഉള്‍പ്പെടെ ഉള്ള വിവരങ്ങള്‍ പത്ത് ദിവസത്തിന് ഉള്ളില്‍ മുദ്ര വച്ച കവറില്‍ കൈമാറാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി ഇന്നലെ നിര്‍ദേശിച്ചിരുന്നു. യുദ്ധ വിമാനത്തിന്റെ വില വെളിപ്പെടുത്താന്‍ ആകില്ല എങ്കില്‍ അക്കാര്യം വ്യക്തമാക്കി സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതി ഉത്തരവ് സംബംന്ധിച്ച്‌ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ഉള്‍പ്പടെ ഉള്ളവരും ആയി ചര്‍ച്ച ചെയ്ത ശേഷം ആണ് യുദ്ധ വിമാനങ്ങളുടെ വിലയുടെ വിശദംശങ്ങള്‍ സുപ്രീം കോടതിക്ക് കൈമാറേണ്ടത് ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനംഎടുത്തത്.

റാഫേല്‍ യുദ്ധ വിമാനങ്ങളുടെ വിലയും സാങ്കേതിക വിവരങ്ങളും ചോരുന്നത് ശത്രു രാജ്യങ്ങള്‍ക്ക് ഗുണം ചെയ്യും എന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഔദ്യോഗിക രഹസ്യ നിയമത്തിന്റെ പരിധിയില്‍ വരുന്നവിഷയം ആയതിനാല്‍ പാര്‍ലമെന്റിനോട് പോലും ഈ വിവരങ്ങള്‍ പങ്ക് വച്ചിട്ടില്ല എന്ന് വ്യക്തമാക്കി ആകും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ് മൂലം സമര്‍പ്പിക്കുക.

ഇതിനിടെ കോടതിക്ക് മുദ്ര വച്ച കവറില്‍ കൈമാറിയ ഇടപാടും ആയി ബന്ധപ്പെട്ട നടപടി ക്രമങ്ങളുടെ രേഖകള്‍ എല്ലാം ഹര്‍ജിക്കാര്‍ക്ക് നല്കാന്‍ കഴിയില്ല എന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ജഡ്ജിമാര്‍ക്ക് വേണ്ടി തന്ത്ര പ്രധാന രേഖകള്‍ നല്‍കിയത്. കോടതിക്ക് കൈമാറിയ രേഖകളില്‍ തന്ത്ര പ്രധാനമൊഴികെ ഉള്ളവ മാത്രമാകും കേസിലെ ഹര്ജിക്കാര്ക്ക് കൈമാറുക. അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ നവംബര്‍ 14 ന് ആണ് സുപ്രീം കോടതി ഇനി പരിഗണിക്കുക.

Leave a Reply

Your email address will not be published. Required fields are marked *