തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ വിന്‍ഡീസ് അഞ്ചാം ഏകദിനത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ജയത്തോടെ ഇന്ത്യ ഏകദിന പരമ്ബര സ്വന്തമാക്കി. 3-1നാണ് ഇന്ത്യയുടെ പരമ്ബര നേട്ടം. അനന്തപുരിയിലെ ക്രിക്കറ്റ് ആരാധകരുടെ കണ്ണിന് കുളിര്‍മ്മ നല്‍കുന്ന പ്രകടനമാണ് ഇന്ത്യന്‍ താരങ്ങള്‍ കാഴ്ചവെച്ചത്. ഒമ്ബത് വിക്കറ്റുകള്‍ക്കാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്.ദുര്‍ബലമായ സ്‌കോര്‍ പിന്തുടര്‍ന്ന ഇന്ത്യ രോഹിത് ശര്‍മ്മയുടെ സെഞ്ചുറിയുടെ(63) പിന്‍ബലത്തില്‍ അനായാസം ജയം നേടുകയായിരുന്നു. ക്യാപ്റ്റന്‍ വിരാട് കോലി 33 റണ്‍സും നേടി. 6 റണ്‍സുമായി ശിഖര്‍ ധവാന്‍ നേരത്തെ തന്നെ പുറത്തായത് ആരാധകരെ വിഷമിപ്പിച്ചു. തോമസ് 1 വിക്കറ്റ് നേടി.
