ശമ്പളത്തില്‍ അശങ്ക വേണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്

തി​രു​വ​ന​ന്ത​പു​രം: സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ള​ത്തി​ല്‍ ആ​ശ​ങ്ക വേ​ണ്ടെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്. ശ​ന്പ​ള വി​ത​ര​ണം യ​ഥാ​സ​മ​യം പൂ​ര്‍​ത്തി​യാ​ക്കും. ട്ര​ഷ​റി​ക​ള്‍ ഇ​ന്ന് രാ​ത്രി ഒ​ന്‍​പ​ത് വ​രെ പ്ര​വ​ര്‍​ത്തി​ക്കും. ഇ​ന്ന് ട്ര​ഷ​റി​ക​ളി​ലെ​ത്തു​ന്ന മു​ഴു​വ​ന്‍ ബി​ല്ലു​ക​ളും ഇ​ന്നു​ത​ന്നെ പാ​സാ​ക്കു​മെ​ന്നും ട്ര​ഷ​റി​ക​ളി​ല്‍ ഹെ​ല്‍​പ് ഡെ​സ്കു​ക​ള്‍ തു​ട​ങ്ങു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സാ​ല​റി ച​ല​ഞ്ചി​ലെ സ​മ്മ​ത​പ​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ശ​യ​ക്കു​ഴ​പ്പ​ത്തെ തു​ട​ര്‍​ന്നു ആ​ദ്യ​പ്ര​വൃ​ത്തി ദി​ന​ത്തി​ല്‍ ന​ട​ക്കേ​ണ്ടി​യി​രു​ന്ന സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ ശ​മ്ബ​ള വി​ത​ര​ണം അ​വ​താ​ള​ത്തി​ലാ​യി​രു​ന്നു. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രി​ല്‍ ഒ​രു ല​ക്ഷ​ത്തി​ലേ​റെ പേ​ര്‍​ക്കാ​ണ് ആ​ദ്യ ദി​നം ശ​മ്ബ​ളം ല​ഭി​ച്ചു വ​ന്നി​രു​ന്ന​ത്. ഇ​തി​ന്‍റെ നാ​ലി​ലൊ​ന്നു പേ​ര്‍​ക്കു മാ​ത്ര​മാ​ണ് വ്യാ​ഴാ​ഴ്ച ശ​ന്പ​ളം വി​ത​ര​ണം ചെ​യ്യാ​നാ​യ​ത്.

സ​മ്മ​ത​പ​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ധ​ന​വ​കു​പ്പു പ​ല​പ്പോ​ഴാ​യി ഇ​റ​ക്കി​യ ഉ​ത്ത​ര​വു​ക​ളി​ലെ ആ​ശ​യ​ക്കു​ഴ​പ്പ​ത്തെ​യും സ​മ്മ​ത​പ​ത്രം വാ​ങ്ങി​ത്ത​രു​ന്ന​തു​വ​രെ ശ​മ്ബ​ള ബി​ല്ലു​ക​ള്‍ വൈ​കി​പ്പി​ക്കാ​നു​ള്ള ഭ​ര​ണാ​നു​കൂ​ല സം​ഘ​ട​ന​ക​ളു​ടെ നി​ര്‍​ദേ​ശ​ത്തേ​യും തു​ട​ര്‍​ന്നാ​ണു ശ​മ്ബ​ളം വൈ​കി​യ​ത്.

വി​സ​മ്മ​തപ​ത്രം ന​ല്‍​കി​യ ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ള ബി​ല്ലു​ക​ള്‍ ത​ട​ഞ്ഞു​വ​യ്ക്കാ​ന്‍ ഭ​ര​ണാ​നു​കൂ​ല സം​ഘ​ട​ന​ക​ള്‍ ശ്ര​മി​ച്ച​തും ചി​ല​യി​ട​ങ്ങ​ളി​ല്‍ ശ​ന്പ​ള വി​ത​ര​ണ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ച​താ​യും സൂ​ച​ന​യു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *