പത്തനംതിട്ട: അയ്യപ്പ ഭക്തനെ മരിച്ച നിലയില്‍ കണ്ടെത്തിയതിന്‍റെ പേരില്‍ ബിജെപി പത്തനംതിട്ട ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ അനാവശ്യമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. എങ്ങനെയും ബലിദാനികളെ സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മരിച്ചയാളുടെ കുടുംബം പോലും യാഥാര്‍ഥ്യത്തെ അംഗീകരിക്കുന്നുണ്ട് അപ്പോഴാണ് ബിജെപിയുടെ ഇത്തരം നീക്കങ്ങള്‍. ഇതിനെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കടകംപള്ളി ആവശ്യപ്പെട്ടു.
