കൊച്ചി : സംഘര്‍ഷങ്ങളില്‍ ഭാഗമാകാന്‍ ശബരിമല ഇല്ല എന്ന് ഹൈക്കോടതി പറഞ്ഞു . കോടതിയെ ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സംഘര്‍ഷം ഉണ്ടാകുന്നതിന് വേണ്ടി ഉപകരണമാക്കരുത് എന്നും ഹൈക്കോടതി വ്യക്തമാക്കി .പൊലീസ് നടപടിയെ പറ്റി അന്വേഷണം നടത്താമെന്ന ഹര്‍ജി പരിഗണിക്കവേയാണ് കോടതി ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഇക്കാര്യം അറിയിച്ചത് .
ശബരി മല വിഷയത്തിലേക്ക് കോടതിയെ വെറുതെ വലിച്ചിഴക്കണ്ട എന്നും ഒപ്പം ഈ വിഷയത്തില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ല എന്നും ഹൈക്കോടതി അഭിപ്രായപ്പെടുകയും ചെയ്തു .
