ബൊഫേഴ്‌സ് ഇടപാട്; സിബിഐ സമര്‍പ്പിച്ച അപ്പീല്‍ സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: ബൊഫേഴ്‌സ് ഇടപാടില്‍ സിബിഐ സമര്‍പ്പിച്ച അപ്പീല്‍ സുപ്രീംകോടതി തള്ളി. 12 വര്‍ഷം കഴിഞ്ഞ് സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുവാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

ബൊഫോഴേസ് ആയുധ ഇടപാടില്‍ ഹിന്ദുജ സഹോദരന്മാരെ കുറ്റവിമുക്തരാക്കിയ ഡല്‍ഹി ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. ബിജെപി പ്രവര്‍ത്തകനായ അജയ് അഗര്‍വാളും ഇതേ ആവശ്യവുമായി കോടതിയെ സമീപിച്ചിരുന്നു.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സോണിയാ ഗാന്ധിക്കെതിരെ അജയ് അഗര്‍വാള്‍ മത്സരിച്ചിരുന്നു. റഫാല്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസ് ആയുധമാക്കുമ്ബോള്‍ ബൊഫോഴ്‌സ് കേസിന് വലിയ രാഷ്ട്രീയ പ്രാധാന്യമാണ് ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *