അ​പ​ക​ട സ​മ​യ​ത്ത് വാ​ഹ​നം ഓ​ടി​ച്ച​ത് ഡ്രൈ​വ​ര്‍: ബാ​ല​ഭാ​സ്ക​റി​ന്‍റെ ഭാ​ര്യ ല​ക്ഷ്മി‌

തി​രു​വ​ന​ന്ത​പു​രം: അ​പ​ക​ട സ​മ​യ​ത്ത് വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​ത് ബാ​ല​ഭാ​സ്ക​ര്‍ ആ​യി​രു​ന്നി​ല്ലെ​ന്ന് ഭാ​ര്യ ല​ക്ഷ്മി. ഡ്രൈ​വ​ര്‍ അ​ര്‍​ജു​ന്‍ ആ​യി​രു​ന്നു കാ​ര്‍ ഓ​ടി​ച്ചി​രു​ന്ന​തെ​ന്നും അ​വ​ര്‍ പോ​ലീ​സി​നു മൊ​ഴി ന​ല്‍​കി. അ​പ​ക​ടം ന​ട​ക്കു​മ്ബോ​ള്‍ ബാ​ല​ഭാ​സ്ക​ര്‍ പി​ന്‍​സീ​റ്റി​ല്‍ വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. താ​നും മ​ക​ള്‍ തേ​ജ​സ്വി​നി​യും മു​ന്‍​സീ​റ്റി​ലാ​ണി​രു​ന്ന​ത്. ദീ​ര്‍​ഘ​ദൂ​ര യാ​ത്ര​യി​ല്‍ ബാ​ല​ഭാ​സ്ക്ക​ര്‍ വാ​ഹ​നം ഓ​ടി​ക്കാ​റി​ല്ലെ​ന്നും ല​ക്ഷ്മി പ​റ​ഞ്ഞു.

എ​ന്നാ​ല്‍ ഡ്രൈ​വ​ര്‍ അ​ര്‍​ജു​ന്‍ നേ​ര​ത്തെ പോ​ലീ​സി​നു ന​ല്‍​കി​യ മൊ​ഴി ഇ​തി​നു വി​രു​ദ്ധ​മാ​യി​രു​ന്നു. അ​പ​ക​ട സ​മ​യ​ത്ത് വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​ത് ബാ​ല​ഭാ​സ്ക​ര്‍ ആ​യി​രു​ന്നെ​ന്നാ​ണ് അ​ര്‍​ജു​നി​ന്‍റെ മൊ​ഴി. തൃ​ശൂ​ര്‍ മു​ത​ല്‍ കൊ​ല്ലം വ​രെ മാ​ത്ര​മേ താ​ന്‍ വാ​ഹ​നം ഓ​ടി​ച്ചി​രു​ന്നു​ള്ളൂ. പി​ന്നീ​ട് ബാ​ല​ഭാ​സ്ക​റാ​ണ് ഓ​ടി​ച്ച​ത്. ല​ക്ഷ്മി​യും മ​ക​ള്‍ തേ​ജ​സ്വി​നി​യും മു​ന്‍​സീ​റ്റി​ലാ​ണി​രു​ന്ന​ത്. പി​ന്നി​ലെ സീ​റ്റി​ല്‍ വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു താ​നെ​ന്നും അ​ര്‍​ജു​ന്‍ മൊ​ഴി ന​ല്‍​കി. അ​പ​ക​ട​ത്തി​ല്‍ അ​ര്‍​ജു​ന് ഗു​രു​ത​ര പ​രു​ക്കു​ണ്ടാ​യി​രു​ന്നി​ല്ല.

ദേ​ശീ​യ​പാ​ത​യി​ല്‍ പ​ള്ളി​പ്പു​റം സി​ആ​ര്‍​പി​എ​ഫ് ക്യാ​മ്ബ് ജം​ക്ഷ​നു സ​മീ​പം സെ​പ്റ്റം​ബ​ര്‍ 25ന് ​പു​ല​ര്‍​ച്ചെ നാ​ലോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട കാ​ര്‍ വ​ല​തു​വ​ശ​ത്തേ​ക്കു തെ​ന്നി​മാ​റി റോ​ഡ​രി​കി​ലെ മ​ര​ത്തി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടു വ​യ​സു​കാ​രി​യാ​യ മ​ക​ള്‍ തേ​ജ​സ്വി​നി ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​മ്ബോ​ഴേ​ക്കും മ​രി​ച്ചു. ത​ല​ച്ചോ​റി​നും ക​ഴു​ത്തെ​ല്ലി​നും ന​ട്ടെ​ല്ലി​നും ശ്വാ​സ​കോ​ശ​ത്തി​നും സാ​ര​മാ​യി ക്ഷ​ത​മേ​റ്റ ബാ​ല​ഭാ​സ്ക​റി​നെ ര​ണ്ടു ശ​സ്ത്ര​ക്രി​യ​ക​ള്‍​ക്കു വി​ധേ​യ​നാ​ക്കി​യെ​ങ്കി​ലും ദി​വ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞ​തോ​ടെ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. ഗു​രു​ത​ര​പ​രി​ക്കേ​റ്റ ഭാ​ര്യ ല​ക്ഷ്മി ചി​കി​ത്സ​യ്ക്കു ശേ​ഷം ക​ഴി​ഞ്ഞ ദി​വ​സം ആ​ശു​പ​ത്രി​വി​ട്ടു.

Leave a Reply

Your email address will not be published. Required fields are marked *