പത്തനംതിട്ട : ശബരിമല തീര്‍ത്ഥാടകന്‍ ശിവദാസന്റേത് അപകടമരണമായി കരുതുന്നില്ലെന്ന് ഭാര്യ ലളിത. കഴിഞ്ഞ പതിനെട്ടിന് ശബരിമലയില്‍ തീര്‍ത്ഥാടനത്തിനായി പോയ ശിവദാസ് തൊട്ടടുത്ത ദിവസം വീട്ടില്‍ വിളിച്ചിരുന്നെന്നും ഭാര്യ ലളിത പറഞ്ഞു.” അയല്‍ക്കാരുമായുള്ള തര്‍ക്കം നേരത്തേ പരിഹരിച്ചിരുന്നു. ഭര്‍ത്താവിന്റെ മരണം അപകടത്തെ തുടര്‍ന്നാണെന്ന് വിശ്വസിക്കുന്നില്ല”- ലളിത പറഞ്ഞു.
മകന്‍ ശരത്ത് പൊലീസിനെതിരെ കടുത്ത ആരോപണമാണ് ഉന്നയിക്കുന്നത്. 22ന് പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസ് എടുത്തില്ല ശരത് ആരോപിച്ചു. ശിവദാസിന്റെ മരണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും ശരത് ആവശ്യപ്പെട്ടു.
രക്തസ്രാവമാണ് ശിവദാസിന്റെ മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഉയത്തില്‍ നിന്ന് വീണതിനെ തുടര്‍ന്നാകാം ശിവദാസിന്റെ തുടയെല്ല് രണ്ടായി പൊട്ടി മാറിയിരുന്നു. തുടര്‍ന്നുണ്ടായ രക്തസ്രാവമാകാം മരണ കാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. വീഴ്ചയിലോ അപകടം കൊണ്ടോ ഇത്തരത്തില്‍ സംഭവിക്കാമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. പത്തനംതിട്ട ളാഹയ്ക്ക് സമീപത്തെ കൊക്കയില്‍ നിന്നാണ് ശിവദാസിന്റെ മൃതദേഹം കണ്ടെടുത്തത്.
