മോഷണക്കുറ്റം ആരോപിച്ച്‌ അറസ്റ്റിലായ പ്രതിയുടെ മരണം കൊലപാതകമെന്ന് ബന്ധുക്കള്‍

കോഴിക്കോട്: അറസ്റ്റിലായ പ്രതിയുടെ മരണം കൊലപാതകമെന്ന് സംശയിക്കുന്നുവെന്ന് ബന്ധുക്കള്‍. കോഴിക്കോട് പൊലീസ് കസ്റ്റഡിയില്‍ ഇരിക്കെ ഇന്നലെയാണ് തമിഴ്‌നാട് സ്വദേശി സ്വാമിനാഥന്‍ മരിക്കുന്നത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സ്വാമിനാഥന്റെ പിതാവ് ചെല്ലപ്പന്‍ സിറ്റി പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. സ്വാമിനാഥന്റെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും.

മോഷണക്കുറ്റം ആരോപിച്ചാണ് തിരുനെല്‍വേലിക്കാരനായ സ്വാമിനാഥനെ കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്തത്. രാത്രി മുഴുവന്‍ സ്വാമിനാഥന്‍ പൊലീസ് സ്റ്റേഷനിലായിരുന്നു. ഇന്നലെ അവശനിലയിലായ സ്വാമിനാഥനെ പൊലീസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ സ്വാമിനാഥന്‍ മരിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *