ബറേലി: ആശുപത്രിയിലെ ഐസിയുവില്‍ കഴിഞ്ഞിരുന്ന കൗമാരക്കാരിയെ ജീവനക്കാരും മറ്റു ചിലരും ചേര്‍ന്നു കൂട്ടമാനഭംഗത്തിനിരയാക്കി. ഉത്തര്‍പ്രദേശിലെ ബറേലിയിലാണു സംഭവം.
പാന്പു കടിയേറ്റതിനെ തുടര്‍ന്ന് അഞ്ചു ദിവസം മുന്‍പാണു പെണ്‍കുട്ടിയെ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രിയില്‍ യൂണിഫോം ധരിച്ച് അകത്ത് എത്തിയവര്‍ പെണ്‍കുട്ടിക്ക് കുത്തിവയ്പ് നല്കാന് ശ്രമിച്ചു. ഇത് പെണ്‍കുട്ടി ചെറുത്തതോടെ ഇവര്‍ ചേര്‍ന്നു പെണ്‍കുട്ടിയെ കൈകള്‍ കെട്ടിയിട്ടു പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ ഒരു ആശുപത്രി ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. നാലുപേര്‍ ഒളിവിലാണ്. പീഡിപ്പിക്കപ്പെടുന്പോള്‍ പെണ്‍കുട്ടി മാത്രമാണ് ഐസിയുവിലുണ്ടായിരുന്നത്. പിന്നീട് ജനറല്‍ വാര്‍ഡിലേക്കു മാറ്റിയപ്പോഴാണ് പെണ്‍കുട്ടി ഒപ്പമുണ്ടായിരുന്ന ബന്ധുവിനോടു പീഡനവിവരം വെളിപ്പെടുത്തിയത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്.
രണ്ടാഴ്ച മുന്‍പ് ഉത്തര്‍പ്രദേശിലെ തന്നെ ബാഗ്പതില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന നഴ്സിംഗ് വിദ്യാര്‍ഥി പീഡനത്തിനിരയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരു മെഡിക്കല്‍ വിദ്യാര്‍ഥി, വാര്‍ഡ് ബോയി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
