ശ​ബ​രി​മ​ല​യി​ല്‍ ഉ​റ​ച്ച നി​ല​പാ​ടെ​ടു​ക്കൂ; നേ​തൃ​ത്വ​ത്തോ​ടു വി.​ഡി സ​തീ​ശ​ന്‍

തൃ​ശൂ​ര്‍: ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് നി​ല​പാ​ടി​നെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി വി.​ഡി സ​തീ​ശ​ന്‍ എം​എ​ല്‍​എ. ആ​ള്‍​ക്കൂ​ട്ട​ത്തി​ന്‍റെ പി​ന്നാ​ലെ പോ​കു​ന്ന​ത് കോ​ണ്‍​ഗ്ര​സി​ന്‍റെ പാ​ര​ന്പ​ര്യ​മ​ല്ലെ​ന്നും ശ​ബ​രി​മ​ല​യി​ലെ സു​പ്രീം​കോ​ട​തി വി​ധി​യി​ല്‍ കോ​ണ്‍​ഗ്ര​സ് ഉ​റ​ച്ച നി​ല​പാ​ടെ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

മ​തേ​ത​ര പു​രോ​ഗ​മ​ന ദേ​ശീ​യ പ്ര​സ്ഥാ​ന​മാ​ണ് കോ​ണ്‍​ഗ്ര​സ്. ആ ​ബോ​ധ്യം നേ​താ​ക്ക​ള്‍​ക്കും പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ഉ​ണ്ടാ​ക​ണം. ആ​ള്‍​ക്കൂ​ട്ട​ത്തി​ന്‍റെ പി​ന്നാ​ലെ പോ​കു​ന്ന​തു കോ​ണ്‍​ഗ്ര​സി​ന്‍റെ പാ​ര​ന്പ​ര്യ​മ​ല്ല. പു​രോ​ഗ​മ​ന​വാ​ദ​മു​യ​ര്‍​ത്തു​ന്ന സി​പി​എം നി​ല​പാ​ട് കാ​പ​ട്യ​മാ​ണ്. സം​ഘ​പ​രി​വാ​റി​നു സൗ​ക​ര്യ​മൊ​രു​ക്കു​ക​യാ​ണ് സി​പി​എം ചെ​യ്യു​ന്ന​ത്- സ​തീ​ശ​ന്‍ പ​റ​ഞ്ഞു.

മ​ത​വും ജാ​തി​യും പ​റ​ഞ്ഞു നേ​ട്ടം കൊ​യ്യാ​ന്‍ ശ്ര​മി​ക്കു​ന്ന സം​ഘ​പ​രി​വാ​റി​നെ സി​പി​എം സ​ഹാ​യി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

Leave a Reply

Your email address will not be published. Required fields are marked *